ഒത്തിരി ദിനരാത്രങ്ങൾക്കു ശേഷം എൻ്റെ മുല്ലച്ചെടികൾ വീണ്ടും പൂവിട്ടിരിക്കുന്നു. എല്ലാം എനിക്കു വേണ്ടി എന്നു കരുതാനാണിഷ്ടം. ഉറക്കം വരാത്ത രാത്രികളിൽ ജനാല തുറന്ന് പുറത്തേക്ക് നോക്കിയിരിക്കുകയാണെൻ്റെ പതിവ്. അപ്പോഴൊക്കെയും മുല്ലപ്പൂക്കളും നീല രാവിലെ പൗർണമിയുമൊക്കെ മാത്രമായിരുന്നു എൻ്റെ ആത്മാവിൻ്റെ കാവൽക്കാർ. ഇങ്ങനെയുള്ള ചില രാത്രികളിൽ തന്നെയാണ് അമർത്യത തുളുമ്പുന്ന ചില രചനകൾ എന്നിൽ നിന്ന് ജന്മമെടുക്കുക .വസന്തം, യൗവ്വനം, മഴ, പുഴ, എന്നിവയെപ്പറ്റി എഴുതാൻ മാത്രമേ മനസ്സനുവദിച്ചിരുന്നുള്ളു. എന്നാൽ വിചിത്രമെന്ന് പറയട്ടെ, പലപ്പോഴും വാക്കുകളും ചിന്തകളും എന്നെ ഭ്രാന്തു പിടിപ്പിച്ച് കടന്നു കളയും. അവ്യക്തമായ ചില അസ്വസ്ഥതകളും പേറി, എൻ്റെ തലയിലുദിച്ച സകല സുന്ദര സങ്കല്പങ്ങളെയും തകർത്തെറിഞ്ഞ് രംഗ പ്രവേശനം ചെയ്യുകയായി കഥയിലെ വില്ലൻ...
എൻ്റെ സ്വപ്നങ്ങളെയും സ്വപ്നങ്ങളിൽ മാത്രം ഉദിച്ചുയർന്ന സ്ഫടിക സൗധങ്ങളെയും നിഷ്കരുണം നശിപ്പിച്ച ശേഷം, വാവിട്ടു കരയുന്ന എന്നെ നോക്കി അട്ടഹസിക്കുന്ന വില്ലൻ്റെ രൂപത്തിലാണ് ഭയമെത്തുക. എൻ്റെ ആയുസിനെയോർത്തുള്ള ഭയം...!
ചിരിക്കാനോ കരയാനോ തോന്നാത്ത അവസ്ഥയിലേക്ക് എന്നെക്കൊണ്ട് ചെന്നെത്തിക്കും. മുന്നിലേക്കുള്ള പാത തീരെയും വ്യക്തമാകുകയില്ല. ഞാൻ നിശ്ശബ്ദം നിൽക്കുക മാത്രമേ ചെയ്യാറുള്ളു ഇത്തരം സന്ദർഭങ്ങളിൽ. നെഞ്ചിടിപ്പ് കൂടും, മുഖം വിളറും, പരിഭ്രമത്താൽ തളരും...
സ്കൂളിൽ പഠിക്കുമ്പോൾ ചില മത്സരങ്ങൾക്കായി സ്റ്റേജിൽ കയറുന്നതിന് മുൻപാണ് ഇത്തരം അനുഭൂതികൾ സാധാരണയായി ഉണ്ടാവുക. വളരെ വേഗം ബോധക്ഷയം വന്ന് സർവവും ശാന്തമാവുക എന്നതാവും ഇതിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും നല്ല മുക്തി.അതു സംഭവിക്കാത്ത പക്ഷം എല്ലാം അനുഭവിച്ചു തന്നെ തീർക്കണം.
ഈ സുന്ദര തീരത്ത് ശേഷിക്കുന്ന എണ്ണപ്പെട്ട ദിനങ്ങളിങ്ങനെ കൺമുന്നിൽ ഭീതി നിരത്തി ഓടി മറഞ്ഞു കൊണ്ടേയിരുന്നു. പ്രിയപ്പെട്ടവരുടെ മുന്നിൽ ആനന്ദം അഭിനയിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല, ഒറ്റപ്പെട്ട രാത്രികളിലെ ചിന്താധാരകളെ നിയന്ത്രിക്കുക എന്നത്.
പഠനം പാതിവഴിയിലുപേക്ഷിച്ച് ജനിച്ച നാട്ടിലേക്ക് തിരിച്ചുവരാൻ കാരണങ്ങളുണ്ട്. മരിക്കുന്നതിന് മുൻപ് ജീവിക്കണം...! ചിലപ്പോൾ തോന്നും, മഹാരോഗങ്ങളൊക്കെയും സുന്ദരമാണെന്ന്...! ജീവിതത്തോട് കൊതി തോന്നിപ്പിച്ച് നമ്മളെയും കൊണ്ട് തേരിലേറി യാത്രയാകും. കണ്ണുണ്ടെങ്കിലും പലതും കണ്ടു തുടങ്ങുന്നതേയുണ്ടാവുള്ളു... തിരക്കേറിയ നഗര മുഖത്തിനല്ല, തൊടിയിലെ തേന്മാവിനാണ് തന്നെ കൂടുതൽ ലാളിക്കാൻ കഴിയുക എന്ന തിരിച്ചറിവുണ്ടാകുന്ന ചുരുങ്ങിയ സമയത്തേക്ക് വേണ്ടി മാത്രം ജീവിതം നീട്ടിത്തരും . രോഗക്കിടക്കിയിൽ നാം കാണാത്ത സ്വപ്നങ്ങളുണ്ടാകില്ല, പോകാത്ത സ്ഥലങ്ങളുണ്ടാകില്ല...
ചിലപ്പോൾ തോന്നും ഇനിയൊരു മരണം അനിവാര്യം തന്നെയാണെന്ന്. ജീവിതത്തിൻ്റെ ചതിക്കുഴികൾ കണ്ടു തുടങ്ങുന്നതിന് മുൻപ് ഒരു പിടി നല്ല ഓർമകളുമായി മടങ്ങാമല്ലോ! തത്കാലത്തെ ആശ്വാസം നൽകാൻ മാത്രമേ ഇത്തരം അബദ്ധചിന്തകൾക്ക് കഴിഞ്ഞിരുന്നുള്ളു.
ഇനി ചുരുങ്ങിയ സമയമേയുള്ളു എന്നതിരിച്ചറിവാണ് വേദനിക്കുമ്പോഴും നമ്മെ ചിരിക്കാൻ പ്രേരിപ്പിക്കുക. ഓരോ പുലരിയും തരുന്ന ആത്മ നിർവൃതിക്കുവേണ്ടി വേദനയുടെ ഓരോ രാത്രികളെയും യാത്രയാക്കുക.
ഈയിടെയായി ആഗ്രഹങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും എല്ലാം വളരെ ലളിതമാണ് . മനസിന് കുളിര് മാത്രം തരുന്നവ...
തെച്ചിപ്പഴം തിന്നുക, പട്ടം പറത്തുക, വാഴക്കൂമ്പിലെ തേൻ കുടിക്കുക, ഊഞ്ഞാലിലാടുക ,ചിത്രം വരയ്ക്കുക, പൂ വിരിയുന്നത് നോക്കിയിരിക്കുക, തൊടിയിലെ നീർച്ചാലുകളിൽ കാലിട്ടിരിക്കുക, കുയിലിനൊപ്പം കൂവുക, അങ്ങനെയങ്ങനെ!
ഇന്നത്തെ ഡിജിറ്റൽ തലമുറ മറന്നു പോയവ യാണധികവും. ഒരു പക്ഷേ, സുഖങ്ങളുടെ സാന്നിധ്യത്തിൽ ഞാനും മറന്നു പോയേക്കുമായിരുന്നവ...
നശ്വരമായ പ്രപഞ്ചവസ്തുക്കൾക്കപ്പുറം അനശ്വരവും അഭൗമവുമായ എന്തോ ഉണ്ടത്രേ ... ആ വിശ്വാസം എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ലെങ്കിലും ചിലപ്പോഴെങ്കിലും വിശ്വസിക്കേണ്ടി വന്നിട്ടുണ്ട്. കേട്ടുകേൾവി മാത്രമുള്ള അത്തരമൊരു ലോകത്തേക്കാൾ എത്രയോ സുന്ദരമായിരിക്കണം കണ്ണുകളെ കുളിരണിയിക്കുന്ന ഈ നശ്വര പ്രപഞ്ചം.
കുട്ടിക്കാലത്ത് പലപ്പോഴും സദാക്കോസസ ക്കിയുടെ കഥ എന്നെ നന്നേ കരയിച്ചിട്ടുണ്ട്. ഹിരോഷിമ ദുരന്തത്തിൻ്റെ 'ഇന്നസെൻ്റ് വിക്ടിം' എന്നറിയപ്പെടുന്ന സദാക്കോ... ആയിരം കടലാസുകൊക്കുകളുണ്ടാക്കിയാൽ താൻ തൻ്റെ രോഗത്തിൽ നിന്നും മുക്തി നേടുമെന്ന് ഉറച്ചു വിശസിച്ച ഒരു പന്ത്രണ്ടുകാരിയുടെ മരണ കഥ... ആയിരം കൊക്കുകളുണ്ടാക്കുക എന്ന ദൗത്യം പൂർത്തിയാക്കാൻ കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടി വന്ന പാവം ബാലിക... ഇവിടെയാണ് ഒത്തിരി കേട്ടു പഴകിയ ആ വചനങ്ങൾ വീണ്ടും മൂല്യവത്താവുക. ' മരണം രംഗബോധമില്ലാത്ത കോമാളിയാണ് !!!' ഇന്ന് ഏറെ ദുഃഖത്തോടെയെങ്കിലും ഞാൻ സദാക്കോയാകുവാൻ ഒരുങ്ങുമ്പോൾ ദൂരെയെവിടെയോ പ്രത്യക്ഷമാകുന്നുണ്ട് രംഗബോധമില്ലാത്ത ആ വീരൻ...!
ചവർപ്പും മാധുര്യവും സമാസമം ചേർത്ത് സൃഷ്ടിക്കപ്പെട്ട ജീവിതം പോലെ തന്നെയാണ് മരണവും. നഷ്ടപ്പെടലിൻ്റെ നോവുണ്ടെങ്കിലും എല്ലാം ശാന്തിയിലേക്കെന്നാശ്വസിക്കാം.
ഓർമകൾക്ക് പല നിർവചനങ്ങളാണ്. ആഗ്രഹങ്ങൾക്കും... ഇവയിലൂടെ ഒരു ദീർഘയാത്ര നടത്തുക എന്നെപ്പോലെ തന്നെ മറ്റേതൊരാളിനും അനിവാര്യമാണ്. യാത്രയ്ക്കൊടുവിൽ സർവവും ഉപേക്ഷിച്ച് തന്നിലേക്ക് തന്നെയെത്തണം. ശേഷിക്കുന്ന തന്നെ തിരിച്ചറിയാനും സ്നേഹിക്കാനും .ഏറെ രാത്രികൾ പിന്നിടുമ്പോൾ ഞാൻ ആ യാത്ര പൂർത്തീകരിച്ച നിർവൃതിയിലാണ്. ഇനി എന്നിലേക്കുള്ള യാത്ര... ജീവൻ്റെ സുന്ദരത തേടിയുള്ള യാത്ര...
ഒടുവിൽ നാം നിശ്ചലരാകുമ്പോൾ കടന്ന വഴികളെല്ലാം കളവായിരുന്നുവോ എന്ന സംശയം ആരിലും ഉദിക്കരുത്.അങ്ങിങ്ങ് പ്രത്യക്ഷമാകുന്ന ചില അടയാളങ്ങളുണ്ടാകണം ഈ ഭൂമിയിൽ. നാം നിശ്ചലമാകുമ്പോൾ അവ നമുക്ക് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും.
മേശയിൽ മരുന്ന് കുപ്പികൾ പിടിച്ചെടുത്തതിൽ അവശേഷിക്കുന്ന സ്ഥലമാകെ വായിച്ചു പൂർത്തിയാക്കാത്ത പുസ്തകങ്ങളാണ്. ജീവൻ്റെ കഥ പറയുന്നവയാണധികവും. ഒന്നുവേദനയുടേതെങ്കിൽ മറ്റേത് സ്നേഹത്തിൻ്റേത് .
പെട്ടെന്ന് എന്തോ ഓർത്ത് ചില കുറിപ്പുകൾ തിരഞ്ഞ് അലമാര പരിശോധിക്കുകയയിരുന്നു ഞാൻ. ഏതോ ഒരു ഹിരോഷിമ ദിനത്തിൽ ഞാനുണ്ടാക്കിയ കടലാസുകൊക്കുകളാണ് ശ്രദ്ധയിൽപ്പെട്ടത്.ഇന്ദ്രനീലനിറത്തിൽ സദാക്കോവിൻ വേണ്ടി ഞാനുണ്ടാക്കിയ കൊക്കുകൾ... അവയ്ക്കരികിൽ ചിതറിക്കടന്ന എൻ്റെ കുപ്പിവളകൾക്കും ഇന്ദ്രനീലം തന്നെയായിരുന്നു നിറം. പിന്നേം കണ്ടു... വരച്ച ചിത്രങ്ങളിലെല്ലാം ഇന്ദ്രനീലം തന്നെ മുന്നിട്ടു നിൽക്കുന്നു. അതെ, അതു തന്നെയായിരുന്നു എൻ്റെ ഇഷ്ട നിറം... ഞാൻ അറിയാതെ പോയ എൻ്റെ ഇഷ്ടങ്ങളെ ഇനിയെങ്കിലും ചികഞ്ഞെടുക്കണം.
വാതിലിൽ ആരോ മുട്ടുന്നുണ്ട്. നേരം പുലർന്നിരിക്കുന്നു... ഞെട്ടിയുണർന്ന ഞാൻ രോഗിയായ എന്നെത്തിരയുകയായിരുന്നു, മേശപ്പുറത്തെ മരുന്നു കുപ്പികളേയും ... പക്ഷെ, അപ്പോഴേക്കും ഉറക്കം അവയൊക്കെ പൂട്ടിക്കെട്ടി സ്ഥലം വിട്ടിരിക്കുന്നു. ഒക്കെയും സ്വപ്നമായിരുന്നുവോ...

വാതിൽ തുറന്നു.
അമ്മയാണ്...
പതിവ് പിടിവാശികളുമായി എത്തിരിയിക്കുയാണ്.
കുളിച്ച് അമ്പലത്തിൽ പോകണം.
തർക്കത്തിനൊന്നും മുതിർന്നില്ല. എല്ലാം തല കുലുക്കി സമ്മതിച്ചു. സ്വപ്നം പഠിപ്പിച്ച ചില ജീവൻ-മരണ തത്ത്വങ്ങളും മനസിലേറ്റി ഞാൻ കുളിമുറിയിലേക്ക് നടന്നു...!🙂

No comments:
Post a Comment